ആളൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

MTV News 0
Share:
MTV News Kerala

ആളൂരിൽ അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലോർ സ്വദേശി കണ്ടംകുളത്തി വീട്ടിൽ സുജിത്തിന്‍റെ ഭാര്യ സുജി (32), 5 വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂരിൽ നിന്ന് പോട്ടയിലേക്കുള്ള വഴിയിലുള്ള വാടക ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി കട ജീവനക്കാരിയാണ് സുജി. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആളൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മറ്റൊരു സംഭവത്തിൽ, മലപ്പുറം എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് വയസ്സുകാരന്‍ മരിച്ചു. നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ നിലമ്പൂര്‍ ഗവ. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകന്‍ ജോഫിന്‍ (10) ആണ് മരിച്ചത്. ജോഫിന്റെ സഹോദരന്‍ ചികിത്സയിലാണ്.
അതിനിടെ, പത്തനംതിട്ട തുലാപ്പള്ളിയില്‍ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ശിവകുമാര്‍ ആണ് മരിച്ചത്.