ഇനി ത്രില്ലിംഗ് കടല്‍ യാത്ര അങ്ങ് ദുബായില്‍ മാത്രമല്ല കേരളത്തിലും: ബേപ്പൂര്‍ ബീച്ചില്‍ ഇനി നിങ്ങളെ കാത്ത് പുത്തന്‍ സൗകര്യം
ബീച്ചുകളെല്ലാം ഇപ്പോള്‍ കിടിലന്‍ മേക്കോവറിലാണ്. കേരളത്തിലെ ബീച്ചുകളുടെ മാറ്റം കണ്മുന്നില് തന്നെയുണ്ട്. കോഴിക്കോടും ബേപ്പൂരും എല്ലാം അതിനുദാഹരണങ്ങളുമാണ്. ബേപ്പൂര്‍ ബീച്ചില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പദ്ധതി ഒരുക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍.
നൂറു കിലോ മീറ്റര്‍ സ്പീഡില്‍ യാട്ടിലൂടെ സഞ്ചരിക്കാം. അതേ വായിച്ചത് യാഥാര്‍ഥ്യം തന്നെയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. യാട്ടില്‍ ഇനിയുമുണ്ട് സൗകര്യങ്ങള്‍… കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം യാട്ട് യാത്ര ചെയ്യാം.. പതിനഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് യാട്ടിലുള്ളത്. മാത്രമല്ല റൂമും ഭക്ഷണവും എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദുബായിലൊക്കെ മാത്രം കണ്ടിരുന്ന സൗകര്യമാണ് ഇപ്പോള്‍ കേരളത്തിലെ ബേപ്പൂരില്‍ എത്തിയിരിക്കുന്നത്.
2025ല്‍ ഇതിന്റെ കോഴിക്കോട് ബേപ്പൂര്‍ സര്‍വീസ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എത്രയും വേഗം അത് നടപ്പിലാക്കാനാണ് തീരുമാനം. നൂറു കിലോ മീറ്റര്‍ സ്പീഡില്‍ മാത്രമല്ല മെല്ലെയും എന്ജോയ് ചെയ്ത് യാട്ടില്‍ യാത്ര ചെയ്യാം
© Copyright - MTV News Kerala 2021
View Comments (0)