ഇന്ദുജയുടെ മരണം; സുഹൃത്ത് മർദ്ദിച്ചെന്ന് മൊഴി, ഭർത്താവിൻ്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ

MTV News 0
Share:
MTV News Kerala

പാലോട്: പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിൻറെ മൊഴി.ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ മർദ്ദിച്ചിരുന്നതായി മൊഴി നൽകിയതാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ കാരണം. കാറിൽ വെച്ചാണ് ഇന്ദുജയെ മർദ്ദിച്ചതെന്നാണ് അജാസ് മൊഴിയിൽ പറയുന്നത്. ഇന്ദുജ മരിക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ഈ സംഭവം. എന്തിനാണ് ഇന്ദുജയെ അജാസ് മർദ്ദിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം.

മകളെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം കാണാൻ അനുവദിച്ചിരുന്നില്ല. ഒരാഴ്ചയ്ക്ക് മുൻപ് മകൾ വീട്ടിൽ വന്നിരുന്നു. അന്ന് മകളുടെ ചെവിയുടെ ഭാഗത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും അച്ഛൻ ആരോപിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.

Share:
MTV News Keralaപാലോട്: പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിൻറെ മൊഴി.ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ മർദ്ദിച്ചിരുന്നതായി മൊഴി നൽകിയതാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ കാരണം. കാറിൽ വെച്ചാണ് ഇന്ദുജയെ മർദ്ദിച്ചതെന്നാണ് അജാസ് മൊഴിയിൽ പറയുന്നത്. ഇന്ദുജ മരിക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ഈ സംഭവം. എന്തിനാണ് ഇന്ദുജയെ അജാസ് മർദ്ദിച്ചത്...ഇന്ദുജയുടെ മരണം; സുഹൃത്ത് മർദ്ദിച്ചെന്ന് മൊഴി, ഭർത്താവിൻ്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ