
സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്
മികച്ച സഹകാരിയാണ് എം മെഹബൂബ്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റുമാണ്. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന മെഹബൂബ് 24-ാം വയസിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 വർഷം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ആയിരുന്നു.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക് ഡയറക്ടറും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)