എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിലെ വിധിനിർണ്ണയം; മുഖ സൗന്ദര്യം ഘടകമായെന്ന് ആരോപണം
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭരതനാട്യ വിധിനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം സ്ഥാനം നിഷേധിച്ചുവെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖസൗന്ദര്യമില്ലെന്ന് ജഡ്ജ് പറഞ്ഞെന്നാണ് ആരോപണം.
‘വിധി നിര്‍ണയം കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ജഡ്ജസിനോട് സംസാരിച്ചിരുന്നു. ആദ്യത്തെ രണ്ട് ജഡ്ജ്മാരോടും ഞാന്‍ ചോദിച്ചു എന്താണ് എനിക്ക് പറ്റിയ പിഴവെന്ന്. അവര്‍ രണ്ട് പേരും പറഞ്ഞത് മോള്‍ക്കാണ് അര്‍ഹതയെന്നാണ്. മൂന്നാമത്തെ ജഡ്ജിയോട് ചോദിച്ചു. അപ്പോള്‍ പറഞ്ഞത് കളിക്കുന്നതിനിടെ കയ്യെടുത്തപ്പോള്‍ ഞാന്‍ മുദ്രയിലേക്ക് നോക്കിയില്ല എന്നാണ്. വീഡിയോ ഉണ്ട് അത് കാണിച്ചുതരാമെന്ന് പറഞ്ഞു, കാണിച്ചു. ഇത് കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ഒന്നും പറയാനില്ലാതെയായി. എന്താണ് അര്‍ഹതക്കുറവുള്ളതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് കുട്ടിക്ക് മുഖസൗന്ദര്യമില്ല, മുഖത്തിന് എന്തോ കുഴപ്പമുണ്ട് എന്നാണ് പറഞ്ഞത്’. കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)