എസ്പിസി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി മൂന്നുദിവസങ്ങളിലായി നടക്കുന്ന എസ് പി സി ക്രിസ്തുമസ് ക്യാമ്പ് ആരംഭിച്ചു. സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന വിഷയത്തിലാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അതിജീവനത്തിന്റെപുതുവഴികൾ തേടുന്ന വർത്തമാന കാലഘട്ടത്തിൽ ഈ വിഷയം ഏറെ പ്രാധാന്യം അർഹിക്കുന്നു. ക്യാമ്പ് കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു . മുഖ്യ അതിഥിയായ കൊടുവള്ളി എസ് എച്ച് ഒ ചന്ദ്രമോഹൻ സാർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറും എസ്പിസി ഗാർഡിയൻ പ്രസിഡണ്ടുമായ അബ്ദുൽ റഷീദ് ആർ വി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ,എസ് എം സി ചെയർമാനും മുൻ ഗാർഡിയൻ പ്രസിഡണ്ടുമായ മുഹമ്മദ് കുണ്ടുങ്ങര സെക്രട്ടറി കെ ടി സുനി. സിപിഒ മുഹമ്മദ് കെ ഡ്രിൽ ഇൻസ്ട്റക്ടർ പി ജയരാജൻ, എസ് പി സി കേഡറ്റുകൾ ആയ മുഹമ്മദ് അസീം ,ലെനാ മെഹറിൻ, ഫാത്തിമ നിദ, ഫാത്തിമ നഷ് വ എന്നിവർ ആശംസകൾ അർപ്പിച്ചു. എ സി പി.ഒ സുബൈർ വി നന്ദി യും പറഞ്ഞു. ഓരോ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെയും ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻപ്രാപ്തമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജനുവരി 1ന് അവസാനിക്കും.പരേ ഡ് ,ഇൻഡോർ ക്ലാസ് സ്, ഫീൽഡ് വിസിറ്റ് കമ്മ്യൂണിറ്റി പാർക്ക്‌ നിർമ്മാണം ,കൾച്ചർ പ്രോ ഗ്രാം എന്നീ വിവിധതരം പരിപാടികളാണ് ക്യാമ്പിൽഉൾപ്പെടുത്തിയിരിക്കുന്നത്