ഐഎസ്എല്ലില്‍ മുന്നേറി മുംബൈ; ചെന്നൈയിനെ തോല്‍പ്പിച്ചു

MTV News 0
Share:
MTV News Kerala

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ചെന്നൈയിന്‍ എഫ്സിക്കെതിരെ വിജയം നേടി മുംബൈ സിറ്റി എഫ്സി. കളിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ നിക്കോളാസ് കരേലിസ് ഗോളടിച്ചതോടെ 1-0 ന് ആണ് മുംബൈ ജയിച്ചത്. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആയിരുന്നു മത്സരം.

ഇതോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ വിജയത്തോടെ, ആതിഥേയ ടീം 12 കളികളില്‍ നിന്ന് അഞ്ച് ജയവും സമനിലയുമായി ആകെ 20 പോയിന്റ് നേടി.

എട്ടാം മിനിറ്റില്‍ കരേലിസ് ശാന്തമായി ഇടത് കാല്‍കൊണ്ട് വലയുടെ താഴെ വലത് മൂലയിലേക്ക് സ്ലോട്ട് ചെയ്ത് ഗോളാക്കുകയായിരുന്നു. ആറു മിനിറ്റിനുശേഷം, കരേലിസ് വീണ്ടും ആക്രമണം പുറത്തെടുത്തിരുന്നു. എന്നാല്‍ ഗോളായില്ല. 20-ാം മിനിറ്റിന് തൊട്ടുമുമ്പ്, ചെന്നൈയിന്റെ ബ്രാംബില്ലയുടെ ഷോട്ട് മുംബൈ സിറ്റി എഫ്സി ഗോള്‍കീപ്പര്‍ ടിപി റെഹനേഷ് രക്ഷപ്പെടുത്തി. ആദ്യ പകുതിക്ക് വിരുദ്ധമായി, ചെന്നൈയിന്‍ ചില തന്ത്രപരമായ നീക്കം നടത്തിയെങ്കിലും ഗോള്‍ ആക്കാനായില്ല.