ഒന്നിച്ചു ഒന്നായി ഒരിക്കൽ കൂടെ” ; 10.കെ 2012 SSLC ബാച്ച് സംഗമം*

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ: പി ടി എം എച്ച് എസ് 10.കെ 2012 SSLC ബാച്ച് “ഒന്നിച്ചു ഒന്നായി ഒരിക്കൽ കൂടെ” പേരിൽ സംഗമം നടത്തി. ഇന്ന് രാവിലെ മുറിഞ്ഞമാട് വെച്ച് നടന്ന പരിപാടിയിൽ റാഹില അധ്യക്ഷത വഹിച്ചു. PTMHS അറബിക് അദ്ധ്യാപകൻ ഹബീബ് മാഷ് സംഗമം ഉദ്ഘാടനം ചെയ്തു.

മുൻ അറബിക് അദ്ധ്യാപകൻ ജബ്ബാർ മാഷ് ആശംസകൾ അറിയിച്ചു. ലഹരി ഉപയോഗത്തെ കുറിച്ച് തലമുറയെ ബോധവൽക്കരിക്കാൻ നമ്മൾ ശ്രമിക്കുക, പരസ്പരം സ്നേഹം, ബന്ധങ്ങൾ നിലനിർത്തുക എന്നീ വിഷയങ്ങളെ മുൻനിർത്തി ലഘു പ്രസംഗം നടത്തി.

ഫാസിൽ ചെറുവാടി റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ ആഷിക് കാരശ്ശേരി, ഷാഫി, സലിം, ഫക്രുദീൻ റാസി, ഹാഷിർ, ഷിഹാദ്, ജസീല, ഫരീദ, റസീന, റാഹില, സുഹൈല, ജുമ്‌ന തുടങ്ങിയവർ പങ്കെടുത്തു.