ഒന്നും രണ്ടുമല്ല 28 കിലോ! കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പുതിയ ബസ്റ്റാൻഡിൽ നിന്ന് 28 കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേർ ആണ് പിടിയിലായത്. കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കണ്ടെടുത്തു.

കോഴിക്കോട് നഗര പരിധിയിലാണ് 28 കിലോയോളം കഞ്ചാവ് പിടികൂടിയത്.ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത, എറണാകുളം കളമശേരി സ്വദേശി ഷാജി എന്നിവരാണ് പിടിയിലായത്. ടൂറിസ്റ്റ് ബസ്സിൽ നിന്ന് കോഴിക്കോട് എത്തിയ ഇവരെ സംശയം തോന്നി യ ഡാൻസാഫ് ടീം കസബ പൊലിസും ചേർന്ന് പിടികൂടുകയായിരുന്നു. രണ്ട് ട്രോളി ബാഗിലും മറ്റ് ബാഗുകളിലുമായി ഒളിപ്പിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ശ്രമം.

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്ന് പൊലിസ് പറഞ്ഞു. അടുത്ത കാലത്ത് പിടികൂടിയ വലിയ കഞ്ചാവ് വേട്ട കൂടിയാണ് ഇത്