
കക്കാടംപൊയിൽ വൻ തീപിടുത്തം ഒഴിവാക്കിയത് വിനോദസഞ്ചാരത്തിന് അഗ്നിരക്ഷാ ഓഫീസറിന്റെ സമയോചിത ഇടപെടല്‍
കക്കാടംപൊയിൽ ചെമ്മീൻ യൂണിറ്റിന് തീപിടിച്ചപ്പോൾ, രക്ഷകനായത് വിനോദസഞ്ചാരത്തിന് എത്തിയ കോഴിക്കോട് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റസ്ക്യൂ ഓഫീസർ എൻ നിതിൻ വട്ട്യാലത്തിൻ്റെ സമയോചിത ഇടപെടല്‍.
ശനിയാഴ്ച പകൽ 12.30ഓടെയായിരുന്നു ചാലിയാർ പഞ്ചായത്തിലെ വാളൻതോടിലെ കൊളോജൻ മറൈൻ പ്രൊഡക്ട്സ് ഫാക്ടറിയിൽ വൻ തീപിടുത്തം ഉണ്ടായത്. വെൽഡിങ് പ്രവർത്തികള്‍ക്കിടയില്‍ ഫാക്ടറിയിലെ വാട്ടർ കൂളിംഗ് സംവിധാനത്തിന് തീ പിടിക്കുകയായിരുന്നു. അവധിയായിരുന്നതിനാൽ ഫാക്ടറിയിൽ ജീവനക്കാർ കുറവായിരുന്നു.
Also Read: വീണ്ടും ചരിത്രമെഴുതി വിഴിഞ്ഞം; 16.95 മീറ്റർ റെക്കോഡ് ഡ്രാഫ്റ്റുമായി എംഎസ്‌സി വിർജീനിയ വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ടു
ഓണാവധിയിൽ കക്കാടംപൊയിൽ കുടുംബസമേതം വിനോദസഞ്ചാരത്തിന് എത്തിയ നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ നിതിൻ വട്ട്യാലത്ത് തീപിടുത്തം കണ്ടതോടെ ഫാക്ടറിയിൽ എത്തി ഫയർ സെൽഫി സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് തൊഴിലാളികളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.
സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തവും കോടികളുടെ നഷ്ടവും തടയാൻ കഴിഞ്ഞു. തീപിടുത്തത്തിൽ വാട്ടർ കൂളിംഗ് സംവിധാനം പൂർണമായും നശിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. എന്നാല്‍ അവര്‍ എത്തുന്നതിനു മുമ്പ് തന്നെ നിതിൻ്റെ നേതൃത്വത്തിൽ തീ അണച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)