
കണ്ണൂരിൽ കാറിനും കോഴിക്കോട് ലോറിക്കും തീപിടിച്ചു; വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു; ആളപായമില്ല
കോഴിക്കോട്: സംസ്ഥാനത്തെ 2 ജില്ലകളിലായി വാഹനങ്ങൾക്ക് തീപിടിച്ചു. കണ്ണൂർ പാൽ ചുരത്തിൽ കാറിനും കോഴിക്കോട് വടകരയിൽ ലോറിക്കുമാണ് തീപിടിച്ചത്. കണ്ണൂരിൽ പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്. പാൽചുരം രണ്ടാം വളവിൽ ബ്രേക്ക് പോയതിനെ തുടർന്ന് കാർ നിർത്തുകയായിരുന്നു. പിന്നാലെ ബോണറ്റിൽ നിന്ന് പുക ഉയർന് തീ പടർന്നു. ആളപായമില്ല, കാർ പൂർണമായും കത്തി നശിച്ചു.
കോഴിക്കോട് വടകരയിൽ ആക്രി സാധനങ്ങളുമായി പോയ ലോറി കത്തി നശിച്ചു. കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപത്തു വച്ചാണ് ലോറിക്ക് തീപിടിച്ചത്. ലോഡായി ഉണ്ടായിരുന്ന റെഫ്രിജറേറ്ററിലേക്ക് വൈദ്യുതി കമ്പി തട്ടി അഗ്നിബാധയുണ്ടായി എന്നാണ് സംശയം. പാലക്കാട് കോങ്ങാട് സ്വദേശി അബു താഹിറായിരുന്നു ഡ്രൈവർ. പരിക്കുകൾ ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. വടകര അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
© Copyright - MTV News Kerala 2021
View Comments (0)