കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്

MTV News 0
Share:
MTV News Kerala

കണ്ണൂ‍‍ർ: കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ കാരണം വാഹനത്തിൻ്റെ അമിത വേഗതയെന്നാണ് പ്രാഥമിക സൂചന.

കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ സ്ഥത്തെത്തി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് തവണ മറിഞ്ഞ ശേഷം റോഡിലേക്ക് വീഴുകയായിരുന്നു.