കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

MTV News 0
Share:
MTV News Kerala

കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.
പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
മാലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് സംഭവം. സജീവന്‍ എന്നയാളുടെ വാഴത്തോട്ടം വെട്ടിതെളിക്കാൻ എത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി.