കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

MTV News 0
Share:

മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ, പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്ക്, ഏറെ അഭിമാനകരമാണ് പട്ടക്കാരൻ ആയിരിക്കെ തന്നെ കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്ന വസ്തുത. വത്തിക്കാൻ്റെ ഡിപ്ലോമാറ്റിക്ക് സർവീസിൻ്റെയും സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൻ്റെയും ഭാഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഈ പുതിയ നിയോഗത്തിൽ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.