കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് നോട്ടീസ്
കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപറേഷൻ നോട്ടീസ് നൽകി . നികുതി അടക്കാത്തതിൽ ബ്ലാസ്റ്റേഴ്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് നോട്ടീസ് .
കലൂരിൽ നികുതി അടക്കാത്തതിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപറേഷൻ മുന്നറിയിപ്പ് നൽകിയത് . നിലവിലെ കുടിശികയ്ക്കൊപ്പം മുൻ വർഷങ്ങളിലെ കുടിശികയും നൽകണെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത് . തുടർ തോൽവികളും പരിശീലക മാറ്റവുമൊക്കെയായി നിരവധി വിവാദങ്ങൾ പുകയുന്ന സീസണിലാണ് ബ്ലാസ്റ്റേഴ്സിന് നികുതി വിവാദവും വന്നെത്തിയത് .
കൊച്ചിയിലെ ആരാധക പ്രതിഷേധത്തിലും ബ്ലാസ്റ്റേഴ്സിൽ വിവാദം പുകയുകയാണ് . ക്ലബിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇടപെടല്‍ ഉണ്ടായിട്ടുള്ളത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമാണെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് പ്രസ്താവനയിൽ വ്യക്തമാക്കിയത് .
© Copyright - MTV News Kerala 2021
View Comments (0)