കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഡിസംബർ 4 ന്.

MTV News 0
Share:
MTV News Kerala

മാവൂർ:സ്വാദതന്ത്ര സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ് നേതാവുമായ കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനം ഡിസംബർ 04 ന് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.

മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് കെ. ഇ ഇസ്മായിലാണ് ഈ വർഷത്തെ കല്ലാട്ട് കൃഷ്‌ണൻ സ്മാരക പുരസ്കാരത്തിന് ജേതാവായത്.

മന്ത്രി ജി. ആർ അനിൽ പുരസ്കാര സമർപ്പണം നടത്തുമെന്നും മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും മാവൂരിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ കല്ലാട്ട് സ്മാരക ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.