കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വന്യജീവി വിഷയത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി കേന്ദ്രം

MTV News 0
Share:
MTV News Kerala

വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വന്യജീവി അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എഎ റഹീം എംപി ഉന്നയിച്ച ചോദ്യത്തിലെ മറുപടിയിലാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലടക്കം വ്യാപകമായി കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ ഷെഡ്യൂൾ 1 ൽ തന്നെ നിലനിർത്തും. കാട്ടുപന്നികളെ വെർമിൻ ആയി പ്രഖ്യാപിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൻറെ നടക്കം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ നയത്തിനെതിരെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും വന്യജീവികളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നു എഎ റഹീം എംപി ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രം 2011 മുതൽ 2025 വരെ 1523 പേരാണ് മനുഷ്യ-വന്യജീവി സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

Share:
MTV News Keralaവന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വന്യജീവി അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എഎ റഹീം എംപി ഉന്നയിച്ച ചോദ്യത്തിലെ മറുപടിയിലാണ് കേന്ദ്രമന്ത്രി...കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വന്യജീവി വിഷയത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി കേന്ദ്രം