കാപ്പ ലിസ്റ്റിലെ പ്രതി, ലഹരി ഉപയോഗിച്ച് ഥാറുമായി ടിപ്പറിൽ ഇടിച്ചുകയറി, 2 പേർക്ക് പരിക്ക്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ അമിത വേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന്‍ ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോഷന്‍ ജേക്കബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ പതിനൊന്നോടെ താമരശ്ശേരി ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിര്‍ ദിശയില്‍ വന്ന ടിപ്പറില്‍ ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കണ്ണൂര്‍ പൊലീസ് മുന്‍പ് കാപ്പ ചുമത്തിയ ഇയാള്‍ എംഡിഎംഎ കൈവശം വച്ചതിനും അമ്പായത്തോട്ടില്‍ വെച്ച് സ്ത്രീയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച കേസിലും കണ്ണൂരില്‍ പോലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലുമടക്കം പ്രതിയാണ്.

Share:
MTV News Keralaകോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ അമിത വേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന്‍ ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോഷന്‍ ജേക്കബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ പതിനൊന്നോടെ താമരശ്ശേരി ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിര്‍ ദിശയില്‍ വന്ന ടിപ്പറില്‍ ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടന്‍...കാപ്പ ലിസ്റ്റിലെ പ്രതി, ലഹരി ഉപയോഗിച്ച് ഥാറുമായി ടിപ്പറിൽ ഇടിച്ചുകയറി, 2 പേർക്ക് പരിക്ക്