കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം; 60 പേര്‍ക്ക് പരിക്കേറ്റു

MTV News 0
Share:
MTV News Kerala

കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്റെ സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വിഐപികള്‍ക്ക് അപകട ദിവസം പ്രവേശനം നല്‍കിയിരുന്നില്ലെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.

യുപി ഭരണകൂടം വിഐപികള്‍ക്ക് സുരക്ഷ ഒരുക്കാനുളള തിരക്കിലാണെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അപകടം ഉണ്ടായ ത്രിവേണി ഘട്ടില്‍ വീണ്ടും സ്‌നാനം ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി 1920 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും ആരംഭിച്ചു. ത്രിവേണി സംഗമം നടക്കുന്ന മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. കോടിക്കണക്കിന് വിശ്വാസികള്‍ എത്തുന്ന പ്രയാഗ് രാജില്‍ വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞയാഴ്ച കുംഭമേളയ്ക്കിടെ വന്‍ തീപിടിത്തം ഉണ്ടായിരുന്നു. പത്തിലധികം ടെന്റുകളാണ് അന്ന് കത്തിനശിച്ചത്. പിന്നാലെയാണ് നിരവധി പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തം ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും അടുത്തയാഴ്ച കുംഭമേളയില്‍ എത്താനിരിക്കെയാണ് വന്‍സുരക്ഷാവീഴ്ചയും ദുരന്തവും.

Share:
MTV News Keralaകുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്റെ സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന....കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം; 60 പേര്‍ക്ക് പരിക്കേറ്റു