
കുന്ദമംഗലത്ത് ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു; അപകടം ഉത്സവം കഴിഞ്ഞ് മടങ്ങവേ
കോഴിക്കോട്: കുന്ദമംഗലം പത്താം മൈലില്‍ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
© Copyright - MTV News Kerala 2021
View Comments (0)