കുമളി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍എസ്എസ് ആക്രമണം; ഭിന്നശേഷിക്കാരനെ മര്‍ദിച്ചു
ഇടുക്കി കുമളി കുടുംബ ആരോഗ്യ കേന്ദ്രം ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ആശുപത്രി ജീവനക്കാരന് മര്‍ദനമേറ്റു. നഴ്സിംഗ് അസിസ്റ്റൻറ് എം സി സന്തോഷിനാണ് മർദനമേറ്റത്. അക്രമികൾ ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.
സംഭവത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി ഒന്നാം മൈലില്‍ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പക്ഷം പിടിച്ചെത്തിയാണ് ആർഎസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
അതിനിടെ, കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയായ മകന്‍ പിടിയിലായി. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറാണ് പിടിയിലായത്. നാലര മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ജമ്മു കാശ്മീരില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പടപ്പക്കര സ്വദേശിനി പുഷ്പലതയേയും മുത്തച്ഛന്‍ ആന്റണിയേയും ആയിരുന്നു പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
© Copyright - MTV News Kerala 2021
View Comments (0)