
തൃശൂർ: എളവള്ളി ചിറ്റാട്ടുകരയിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ചിറക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തിയ ശേഷം ഇടഞ്ഞോടിയ ആന മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു.
പച്ചമരുന്ന് വിൽപ്പനക്കാരനായ ആനന്ദ്(45) ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. പച്ചമരുന്ന് വിൽപ്പനക്കാരനായ ആനന്ദ് ഭാര്യയോടൊപ്പം പാടത്ത് വിശ്രമിക്കുമ്പോഴാണ് ഇരുവരേയും ആന ആക്രമിച്ചത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ടു ഓടുകയായിരുന്നു. ആനന്ദിന്റെ ഭാര്യ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.
അതേസമയം, അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുടുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ സിന്ധുകുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് വീട്ടുകാര്‍ സിന്ധുകുമാറിനെ മരിച്ചനിലയില്‍ കാണുന്നത്.
ഇന്നലെ 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. സിന്ധുകുമാര്‍ അപ്പോള്‍ മദ്യപിച്ചിരുന്നു. സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും.
© Copyright - MTV News Kerala 2021
View Comments (0)