കേന്ദ്രം പണം തന്നില്ലെങ്കിലും വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
കേന്ദ്രം പണം തന്നില്ലെങ്കിലും ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടില്‍ ടൗണ്‍ ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്നും പറയുന്നത് നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാർ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിനു വിരുദ്ധമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സഹായം ഇനിയും ആവശ്യപ്പെടുമെന്നും അത് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കോന്നിയില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട സഹായം തന്നില്ലെങ്കിലും ഈ നാട് അതിജീവിക്കും. ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നതിൽ സംശയം വേണ്ട. വയനാടിനായി ശബ്ദമുയര്‍ത്തിയ കേരളത്തിലെ എം പിമാരെ ആഭ്യന്തര മന്ത്രി ശുദ്ധ നുണ പറഞ്ഞ് പറ്റിച്ചു. കേരളം പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസ്സെസ്മെൻ്റ് നടത്തിയില്ല എന്നുപറഞ്ഞ് പറ്റിച്ചു. കേരളം പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തണമെന്നാണ് എല്‍ ഡി എഫിന്റെ ആഗ്രഹം. പക്ഷേ കേന്ദ്ര നിയന്ത്രണങ്ങള്‍ അതിന് അനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് കേരളത്തിലെ ബി ജെ പി നാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും ബി ജെ പിയെ ഉള്‍ക്കൊള്ളില്ല. വോട്ടിനു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടാന്‍ സി പി എമ്മിനാകില്ല. എന്നാൽ, കോണ്‍ഗ്രസിനു ഈ നിലപാട് സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
© Copyright - MTV News Kerala 2021
View Comments (0)