കേരളത്തിൽ മഴ കനക്കുന്നു; ശബരിമലയില്‍ പ്രത്യേക ജാഗ്രത നിർദ്ദേശം

MTV News 0
Share:
MTV News Kerala

പത്തനംതിട്ട: കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാ​ഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കലക്ടറുടെ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. നിലവിൽ ശബരിമലയിൽ അതിതീവ്ര മഴയില്ല. ഇന്ന് രാത്രിയും നാളെയും അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ​ശബരിമലയിലെ മഴ ക്യത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നും ജനം ജാ​ഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.അനാവശ്യ യാത്ര ഇന്ന് രാത്രി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.