കൊച്ചിയില്‍ ആക്രി ഗോഡൗണിന് തീപിടിച്ചു

MTV News 0
Share:
MTV News Kerala

കൊച്ചിയില്‍ ആക്രി ഗോഡൗണിന് തീപിടിച്ചു. കൊച്ചി കാക്കനാട് കെന്നടിമുക്കിലാണ് സംഭവം. വെല്‍ഡിംഗ് പണിക്കിടെയുണ്ടായ തീപൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. ജോലിയില്‍ ഉണ്ടായിരുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

പ്രദേശത്താകെ വലിയരീതിയില്‍ പുക ഉയരുകയാണ്. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തുമുണ്ടായത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

വലിയ രീതിയില്‍ ആളി പടരുകയാണ്. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.