കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ

MTV News 0
Share:
MTV News Kerala

മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ് ലഹരി വിതരണക്കാരനാണെന്നാണ് കണ്ടെത്തൽ. രണ്ടു വർഷമായി ആകാശ് ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ്.

രണ്ട് ഇലക്ട്രോണിക് ത്രാസ്സുകളും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് ഇയാള്‍ എംഡിഎംഎ എത്തിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ വിവിധ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ആവശ്യക്കാരെ ആകാശ് കണ്ടെത്തിയിരുന്നത്. 550 ഗ്രാം എംഡിഎംഎയും 895 ഗ്രാം കഞ്ചാവുമാണ് ആകാശിൽ നിന്നും പിടികൂടിയത്. പ്രതിയുടെ വീടിൻ്റെ പരിസരത്ത് നിന്നാണ് ലഹരി ശേഖരം പിടികൂടിയത്.