കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു.

MTV News 0
Share:
MTV News Kerala

കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. ചെമ്മാമുക്കിലാണ് സംഭവം.
കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. സോണിയെന്നയാളാണ് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്.കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. യുവതി യാത്ര ചെയ്തിരുന്ന കാറിന് കുറുകെ തന്റെ ഒമ്‌നി നിർത്തിയ ശേഷം, പെട്രോൾ എറിഞ്ഞായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്.