കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

MTV News 0
Share:
MTV News Kerala

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ ഏഴിടത്തും സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ബുധനാഴ്ച മുതലാണ് വീണ്ടും ചേര്‍ന്നു തുടങ്ങിയത്.