
കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമൊരുങ്ങുന്നു.
മുക്കം:കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെട്ടിടം നിർമാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 9000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടമാണ് പോലീസ് സ്റ്റേഷനു വേണ്ടി നിർമിക്കുക. പോലീസുകാർക്കുള്ള മുറികൾ, ലോക്കപ്പ്, റിസപ്ഷൻ ഏരിയ, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഒരുക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ കൊട്ടാരത്തിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന റഹ്മാൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി സന്തോഷ്, താമരശ്ശേരി ഡി.വൈ.എസ്.പി സി അലവി, കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ സന്തോഷ്, സെന്റ് മേരീസ് ഫെറോന ചർച്ച് വികാരി ഫാദർ കുര്യാക്കോസ് ഐക്കൊളുമ്പിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)