കോതമംഗലം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. നാളെ വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും.
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാര്‍. തഹസില്‍ദാര്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം എടുക്കാനായി അനുവദിക്കുന്നില്ല. ആംബുലന്‍സ് തിരിച്ചയച്ചു. കൂലിപ്പണിക്കാരനാണ് എല്‍ദോസ്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)