കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ: ആണ്‍ സുഹൃത്ത് അറസ്റ്റിൽ

MTV News 0
Share:

കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. അത്തോളി സ്വദേശിനി ആയിഷ റഷയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമാണ് ഇയാൾ.

 

ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്ന് ആയിഷ റഷ ബഷീറുദ്ദീന് അയച്ച സന്ദേശം പൊലീസിന് ലഭിച്ചു. സംഭവം കൊലപാതകം ആണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.