
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം; മോഷ്ടാവ് ഒരു വ്യക്തി തന്നെയെന്ന് സംശയം
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് നരിക്കുനി, എളേറ്റിൽ-വട്ടോളി, നെല്ലിയേരി താഴം എന്നിവിടങ്ങളിലെ മൂന്ന് കോഴിക്കടകളില്‍ മോഷണം നടന്നത്. നരിക്കുനി-പൂനൂര് റോഡില്‍ ഹുസൈന് കുട്ടിയുടെ ഉടമസ്ഥതയിലുള്ള അമാന ചിക്കന്‍ സ്റ്റാളിലും, നെല്ലിയേരിതാഴത്തുള്ള ചിക്കന്‍ സ്റ്റാളിലും എളേറ്റില്‍-വട്ടോളിയിലെ പാലങ്ങാട് റോഡിലെ പ്രവാസി ചിക്കന്‍ സ്റ്റാളിലുമാണ് മോഷണം നടന്നത്.
പ്രവാസി കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 10000 ല്‍ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീര്‍ പറഞ്ഞു. പുലര്‍ച്ചെ കോഴി എത്തിക്കുന്ന വണ്ടിക്കാര്‍ക്ക് കൈമാറാന്‍ സൂക്ഷിച്ച തുകയാണ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)