കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം; ആളപായമില്ല

MTV News 0
Share:

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം . ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട വിവരം അറിഞ്ഞയുടനെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പെട്ടെന്ന് തന്നെ തീ അണച്ചെങ്കിലും, മാളിലാകെ പുക വ്യാപിച്ചു. പുക ഉയര്‍ന്നതിനാല്‍ ഒരാള്‍ക്ക് ശ്വാസ തടസം ഉണ്ടായതായാണ് വിവരം. അതേസമയം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഗോകുലം മാള്‍ CEO കൈരളി ന്യൂസിനോട് പറഞ്ഞു.