കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

MTV News 0
Share:
MTV News Kerala

കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) ആണ് മരിച്ചത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം.

കുട്ടിയുടെ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. ഇന്ന് പ്ലസ് ടു പരീക്ഷ ആരംഭിച്ച ദിവസമാണ്. പരീക്ഷ പേടിയാണോ കുട്ടിയുടെ മരണ കാരണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി.