കോഴിക്കോട് മാവൂർ റോഡിൽ ഗുഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
മാവൂർ : കോഴിക്കോട് മാവൂർ റോഡിൽ ഗുഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
മാവൂർ തെങ്ങിലക്കടവിന് സമീപം കാര്യാട്ട് റേഷൻ കടക്ക് എതിർവശത്താണ് വിറക് കീറുന്ന യന്ത്രവുമായി
എടവണ്ണപ്പാറയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ മറിഞ്ഞത്.
എതിരെ വന്ന ബസ്സിന് അരിക് മാറി കൊടുക്കുന്ന സമയത്ത് റോഡരികിലേക്കിറങ്ങിനിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുഡ്സ് മറിയുന്ന സമയത്ത് റോഡരികിൽ ഉണ്ടായിരുന്ന തണൽ മരത്തിൽ തങ്ങി നിന്നതോടെ ഉണ്ടാകാമായിരുന്ന വലിയ അപകടമാണ് ഒഴിവായത്. ഈ ഭാഗത്ത് റോഡരികിൽ ഏറെ താഴ്ചയും വെള്ളക്കെട്ടുമുണ്ട്.
ഗ്രാസിം ഫാക്ടറിയുടെ ആരംഭകാലത്ത് നിർമ്മിച്ച റോഡാണ് തെങ്ങിലക്കടവ് മുതൽ മാവൂർ വരെയുള്ള റോഡ്.
കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയുടെ ഭാഗമായ റോഡ് കാലാനുസൃതമായ വീതി കൂട്ടാത്തതാണ് അപകടത്തിന് കാരണമായി പറയുന്നത്.
ഗുഡ്സ് മറിഞ്ഞതിന്റെ ഏതാനും കിലോമീറ്റർ അകലത്തിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു.അതിനു കാരണവും റോഡിൻ്റെഅപാകതയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)