‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവശ്യമരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി എത്തും’: മന്ത്രി വീണാ ജോര്‍ജ്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ അവശ്യമരുന്നുകള്‍ ഇന്ന് കാരുണ്യ ഫാര്‍മസി വഴി എത്തും. ഡയാലിസിസിനു വേണ്ട ഫ്‌ലൂയിഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇതിനകം വന്നു. കാരുണ്യ ഫാര്‍മസി വഴി , മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ‘ വടക്കന്‍ ജില്ലകളിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രം. ആശുപത്രി വികസന കമ്മിറ്റി പ്രാദേശികമായി വാങ്ങുന്ന മരുന്നിനാണ് ലഭ്യത കുറവ് ഉണ്ടായത്. വിതരണ കമ്പനികള്‍ക്ക് പണം കുടിശ്ശികയായതോടെ, വിരണം നിര്‍ത്തി. എന്നാല്‍ സൗജന്യ ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

ഒരു മാസത്തിനുള്ളില്‍ 20 കോടി രൂപ, വിതരണക്കാര്‍ക്ക് കൊടുത്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഘട്ടം ഘട്ടമായി ബാക്കിയുള്ള തുക നല്‍കും. അവശ്യമരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു

150 അവശ്യ മരുന്നില്‍ 50 എണ്ണം ശനിയാഴ്ച തന്നെ എത്തി. ബാക്കിയുള്ളത് ഇന്ന് എത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ അറിയിച്ചു. കേന്ദ്രം ആരോഗ്യ മേഖലയേക്ക് പണം അനുവദിക്കുന്നില്ല. 800 കോടി രൂപ, കേന്ദ്രം, സംസ്ഥാനത്തിന് നല്‍കാന്‍ ഉണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.