
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ എം ഫിൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) ൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 15 മുതൽ 27 വരെ ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ചെല്ലാൻ മുഖേന അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് ഫീസ്. എസ്സ്.സി/എസ്സ്.ടി അപേക്ഷകർക്ക് 50 ശതമാനം മാർക്ക് മതിയാകും.
സെപ്റ്റംബർ 30 നകം അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 11 നാണ് പ്രവേശനപരീക്ഷ നടക്കുക . കൂടുതൽ വിവരങ്ങൾക്ക് 0471 2560361, 2560362, 2560363, 2560364, 2560365 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
© Copyright - MTV News Kerala 2021




View Comments (0)