
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് മരിച്ചത്. 70 വയസായിരുന്നു. നാരായണി വീട്ടിൽ തനിച്ചായിരുന്നു.
ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ നേരത്താണ് തീ പിടിത്തമുണ്ടായത്.
വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അയൽവാസികളും അഗ്നിരക്ഷാസേനയും എത്തിയാണ് തീ അണച്ച് അകത്തു കയറിയത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് വടകര പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)