
കോഴിക്കോട് 39 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ, കൊല്ലത്ത് കഞ്ചാവുമായി 29കാരൻ; 3 യുവാക്കൾ പിടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ് (33 ) എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്.
കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഐബി എക്സൈസ് ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.പി.ശിവദാസൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജി എന്നിവരും ഉണ്ടായിരുന്നു.
കൊല്ലം മുണ്ടയ്ക്കലിൽ 1.28 കിലോഗ്രാം കഞ്ചാവുമായി ഡിവൈൻ (29) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. കൊല്ലം താലൂക്കിലൊട്ടാകെ കഞ്ചാവ് വിതരണം നടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഡിവൈൻ. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ എ.ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ, ബിനുലാല്.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജ്യോതി.ടി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം.എസ്, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, ആദിൽ ഷാ, പ്രതീഷ്.പി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിയങ്ക.എൽ, ട്രീസ.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
© Copyright - MTV News Kerala 2021
View Comments (0)