‘ഗിന്നസ് പണപ്പിരി’വിൽ പൊലീസ് നടപടി; മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

MTV News 0
Share:
MTV News Kerala

കൊച്ചി: ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയുടെ പേരിൽ നടന്ന പണപ്പിരിവിനെപ്പറ്റി വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന് അക്കൗണ്ടുകളിലാണ് പരിശോധന.

അതേസമയം, നൃത്തപരിപാടിക്ക് ഇടയിലെ അപകടത്തിൽ മൃദം​ഗ വിഷന് എതിരെയുള്ള ആരോപണങ്ങൾ വ്യാ​ജമെന്ന് മൃദം​ഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നത്. പരിപാടിയിൽ നിന്ന് മൊത്തത്തിൽ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി തങ്ങൾക്ക് അറയില്ലെന്നും ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഒരു രുപ പോലും സാരി ഇനത്തിൽ അധികം ആയി വാങ്ങിയിട്ടില്ല. 3500 രൂപ തങ്ങളിലേക്ക് ഓൺലൈൻ അടയ്ക്കുക എന്നുള്ളത് ടീച്ചർമാരുടെ ഉത്തരവാദിത്വമാണ്. ഇതിൽ ടീച്ചർമാരുടെ ഫീസും ഉൾപ്പെടുന്നു. ഒരു കുട്ടിക്ക് 900 രൂപ വീതം ആണ് നൽകുക. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഉപേക്ഷിച്ചു. പല സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. അവരെ മടക്കി അയയ്ക്കാൻ കഴിയില്ല. അതുകൊണ്ട് പരിപാടി ഉപേക്ഷിക്കാൻ കഴിയില്ല. അതേസമയം എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നുവെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് ഇന്നലെ വിശദീകരിച്ചു.