ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി. ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഫ്ലഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ച നെച്ചുളി വലിയപൊയിൽ റോഡ്, 4 ലക്ഷം രൂപ അനുവദിച്ച പട്ടാളപ്പാടം കൂട്ടാൽകടവ് റോഡ് എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയത്.സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുന്നമംഗലം നിയോജകമണ്ഡലത്തിൽ 50 പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന “വികസനത്തേരിൽ കുന്ദമംഗലം” പദ്ധതിയുടെ ഭാഗമായാണ് ഈ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം സുഷമ, മെമ്പർമാരായ ശ്രീജ പുളക്കമണ്ണിൽ, വിദ്യുൽലത, പ്രദേശവാസികളായ പി ബാലൻ, ടി മധു, സി.പി സന്തോഷ്, ടി ശങ്കരൻ നായർ, വി കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.