
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള; കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പേലട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം എത്തിയത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കൗണ്ടറിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. അക്രമിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ബാങ്കില്‍ വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)