ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്
ദോഹ: രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യും. ചൊവ്വാഴ്ച തുടങ്ങുന്ന മഴ വാരാന്ത്യം വരെ തുടരുമെന്നാണ് വിവരം.
നേരിയ മഴ ചിലയിടങ്ങളില്‍ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ വകുപ്പിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളില്‍ നോക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)