ചെന്നെയിലും എച്ച്എംപിവി സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് രോഗബാധ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 5 ആയി

MTV News 0
Share:
MTV News Kerala

ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തേനംപെട്ട് സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്.

പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് നിലവിൽ കുട്ടികൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം, ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സജ്ജമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു. ബെംഗളൂരുവിൽ എച്ച്എംപിവിയുടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിന്‍റെ പ്രസ്താവന വന്നത്. ബെംഗളൂരുവിലുള്ള മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഹമ്മദാബാദിലുള്ള ഒരു കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശത്ത് ഉൾപ്പെടെ യാത്ര നടത്തിയിട്ടില്ല എന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ബെംഗളൂരുവിൽ എച്ച്എംപിവിയുടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിന്‍റെ പ്രസ്താവന വന്നത്. വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. പനി, തുമ്മൽ ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്

Share:
MTV News Keralaബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തേനംപെട്ട് സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് നിലവിൽ കുട്ടികൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്...ചെന്നെയിലും എച്ച്എംപിവി സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് രോഗബാധ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 5 ആയി