ചെസ് ബോർഡിൽ വീണ്ടും ഇന്ത്യൻ‌ ചരിത്രം; വനിത റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ കൊനേരു ഹംപി ജേതാവ്

MTV News 0
Share:
MTV News Kerala

ചെസ് ലോകത്ത് വീണ്ടുമൊരു ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം. ഡി​ ​ഗുകേഷിന് പിന്നാലെ വനിത റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം സ്വന്തമാക്കി. കലാശപ്പോരാട്ടത്തിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ചാണ് കൊനേരു വിജയം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു സ്വന്തമാക്കുന്നത്.

മുമ്പ് 2019ൽ മോസ്കോയിൽ നടന്ന കിങ് സൽമാൻ ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു വിജയിച്ചിരുന്നു. അന്ന് ടൈബ്രേക്കറിൽ ചൈനയുടെ ലെയ് ടിങ്ജിയെ തോൽപിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ കിരീട നേട്ടം. ഇത്തവണ 11 റൗണ്ട് നീണ്ട പോരാട്ടത്തിലാണ് കൊനേരു ഇന്തോനേഷ്യൻ താരത്തെ പരാജയപ്പെടുത്തിയത്. 8.5 പോയിന്റ് നേടിയാണ് കൊനേരുവിന്റെ വിജയം.

പുരുഷ വിഭാഗം റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ റഷ്യയുടെ പതിനെട്ടുക്കാരൻ താരം വൊലോദർ മുർസിനാണ് ജേതാവ്. 17–ാം വയസ്സിൽ കിരീടം ചൂടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് മുർസിൻ.