
പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും തകര്‍ത്തു. വീട്ടില്‍ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാല്‍, കൊലക്കേസില്‍ ഋതു പ്രതിയായതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്നു ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പേരേപ്പാടം കണിയാപറമ്പില്‍ ഞായര്‍ വൈകിട്ട് ആറിനാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും തകര്‍ത്തിട്ടുണ്ട്.പ്രതി ഋതുവിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക . പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തും. മുനമ്പം ഡി.വൈ.എസ്.പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചേന്ദമംഗലം സ്വദേശികളായ വേണു , ഉഷ, വിനിഷ എന്നിവരെയാണ് ഋതു അതിക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന് ആശുപത്രിയില്‍ തുടരുകയാണ്.
© Copyright - MTV News Kerala 2021
View Comments (0)