ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊലൂഷൻസ് സിഇഒയുടെ അറസ്റ്റ് രേഖപ്പെടുത്തി

MTV News 0
Share:
MTV News Kerala

ചോദ്യപേപ്പർ ചോർച്ച കേസിൽ, ഒന്നാം പ്രതിയും എം എസ് സൊലൂഷൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു

തൻ്റെ സ്ഥാപനത്തെ തകർക്കാൻ ഒരു പ്രമുഖ സ്ഥാപനം ശ്രമിക്കുന്നുണ്ടെന്ന് ഷുഹൈബ് ആരോപിച്ചു. മറ്റൊരു ട്യൂഷൻ സ്ഥാപനം എം എസ് സൊല്യൂഷൻസിനെ തകർക്കാൻ ഫഹദിനെ പറഞ്ഞയച്ചുവെന്നും തൻ്റെ നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് മറ്റൊരു ട്യൂഷൻ സ്ഥാപനം 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഷുഹൈബ് ആരോപിച്ചു.

കഴിഞ്ഞ തവണ അപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതാണെന്ന് തെളിയുകയും ഗൂഢാലോചന വ്യക്തമാവുകയും ചെയ്തു. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.