ഛത്തീസ്ഗഢിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

MTV News 0
Share:
MTV News Kerala

റായ്പുർ: രാജ്യത്തെ നടുക്കി നാല് ദിവസത്തിനിടെ ഛത്തീസ്ഗഡിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു.

ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. കാർത്തിക്കിന്റെ ഒപ്പമുണ്ടായിരുന്ന 3 പേർക്കും മർദനമേറ്റിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഛത്തീസ്ഗഢിൽ നാല് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആൾകൂട്ടകൊലപാതകമാണിത്.

കഴിഞ്ഞ ഞായറാഴ്ച അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടയാളെ തല്ലിക്കൊന്നിരുന്നു. ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പഞ്ച് റാം സാര്‍ത്തി എന്ന 50 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു വീട്ടിലേക്ക് മോഷ്ടിക്കാനായി എത്തിയെന്നും, അവിടെയുള്ളവർ പഞ്ച് റാം സാര്‍ത്തിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാർത്തി മരിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.