ജെ.സി.ഐ. കാരശ്ശേരി 200 ലധികം പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു.

MTV News 0
Share:
MTV News Kerala

ജെ.സി.ഐ. കാരശ്ശേരിയുടെ പി.പി.ഇ. കിറ്റ് ചലഞ്ചിന്റെ ഭാഗമായി ലഭ്യാമായ 200 ലധികം പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു. പി.പി.ഇ. കള്‍ വിതരണം ജെ.സി.ഐ. കാരശ്ശരി പ്രസിഡന്റ് ജെ.സി. റിയാസ് ആര്‍ഗസില്‍ നിന്നും സ്വീകരിച്ചു കൊണ്ട് തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ജെ.സി.ഐ. കാരശ്ശേരിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് എം.എല്‍.എ. ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ ഫിലിപ് മമ്പാട് മുഥ്യാത്ഥിയായി കോവിഡ് പോസിറ്റീവ് ആയി മരണമടയുന്ന ആളുകളെ എങ്ങനെ പരിചരിക്കണമെന്നതിനെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ട്രെയിനിംഗും സംഘടന സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റ രണ്ടാം ഘട്ടമായി ട്രെയിനിംഗും, രക്തദാന ക്യാമ്പും പച്ചക്കറി കിറ്റ് വിതരണവും നടത്തുവാനുള്ള ഒരുക്കത്തിലാണ് സംഘടന. എം.എല്‍.എ. യുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സഹകരണങ്ങളോടെ തങ്ങള്‍ ഉണ്ടാവുമെന്ന് ജെ.സി.ഐ. കാരശ്ശേരി ഭാരവാഹികള്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന പി.പി.ഇ. കിറ്റ് വിതരണത്തില്‍ കാരശ്ശേരി പഞ്ചായത്തില്‍ വെച്ചു നടന്ന ചടങ്ങല്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ടീച്ചര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. മെമ്പര്‍മാരായ ജംഷിദ് ഒളകര, സത്യന്‍ മുണ്ടയില്‍ എന്നിവും സംബന്ധിച്ചു.

കൊടിത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് കിറ്റുകള്‍ സ്വീകരിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഫസല്‍ കൊടിയത്തൂര്‍, സി.പി. സൈഫുദ്ധീന്‍ എന്നിവരും പങ്കെടുത്തു.

പിന്നീട് മുക്കം ഗ്രേസ് പാലിയെറ്റീവി കെയറില്‍ വെച്ചു നടന്ന പി.പി.ഇ. വിതരണത്തില്‍ ചെയര്‍മാന്‍ ശരീഫുദ്ധീന്‍ മാസ്റ്റര്‍ കിറ്റുകള്‍ സ്വീകരിച്ചു.

വയലില്‍ മൊയ്തീന്‍കോയ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റിനുവേണ്ടി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ കിറ്റുകല്‍ ഏറ്റുവാങ്ങി.

വിഖായ കോവിഡ് മയ്യത്ത് പരിപാലന ടീമിന് നല്‍കിയ കിറ്റുകള്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ പി. അലി അക്ബര്‍ സ്വീകരിച്ചു. മുക്കം മേഖല പ്രസിഡണ്ട് സുല്‍ഫിക്കര്‍, സെക്രട്ടറി ഫൈസല്‍എന്നിവര്‍ പങ്കെടുത്തു.

എന്റെ മുക്കം സന്നദ്ധ സംഘടനക്കു വേണ്ടി പ്രസിഡന്റ് സലീം പൊയിലില്‍, സെക്രട്ടറി അനീസുദ്ധീന്‍, മുനീഷ് എന്നിവര്‍ പങ്കെടുത്തു.

കൂടാതെ യൂത്ത് ബ്രിഗേഡ് തിരുവമ്പാടിക്കും രാഹുല്‍ ബ്രിഗേഡ് തിരുവമ്പാടിക്കും പി.പി.ഇ. കിറ്റുകള്‍ ജെ.സി.ഐ. കാരശ്ശേരി പ്രസിഡന്റ് കൈമാറി.

പി. പി. ഇ. കിറ്റ് വിതരണ ചടങ്ങുകളില്‍ ജെ.സി.ഐ. കാരശ്ശേരി ട്രഷറര്‍ ജെ.സി. വസീം കൊയങ്ങോറന്‍, ഡയറക്ടര്‍ പബ്ലിക് റിലേഷന്‍ ജെ.സി. റഫീഖ് തോട്ടുമുക്കം, പ്രോഗ്രാം ഡയറക്ടര്‍ ജെ.സി. ശുഹൈബ്, ജെ.സി. നിബിന്‍ നവാസ് എന്നിവര്‍ പങ്കെടുത്തു.
ജെ.സി.ഐ. കാരശ്ശേരിയുടെ പി.പി.ഇ. കിറ്റ് ചലഞ്ച് ഇത്ര വലിയ വിജയമാക്കി ജീലകാരുണ്യപ്രവര്‍ത്തനത്തില്‍ സംഘടനയോടൊപ്പം നിന്ന എല്ലാ ജെ.സി. ക്കാരോടും മറ്റു പൊതുജനങ്ങളോടും ഭാരവാഹികള്‍ നന്ദി പറഞ്ഞു. തുടര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണ്ണ പിന്തുണയും സഹായസഹകരണങ്ങളും നല്‍കണമെന്നും പ്രവർത്തകർ അഭ്യർത്ഥിച്ചു.

Share:
MTV News Keralaജെ.സി.ഐ. കാരശ്ശേരിയുടെ പി.പി.ഇ. കിറ്റ് ചലഞ്ചിന്റെ ഭാഗമായി ലഭ്യാമായ 200 ലധികം പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു. പി.പി.ഇ. കള്‍ വിതരണം ജെ.സി.ഐ. കാരശ്ശരി പ്രസിഡന്റ് ജെ.സി. റിയാസ് ആര്‍ഗസില്‍ നിന്നും സ്വീകരിച്ചു കൊണ്ട് തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ജെ.സി.ഐ. കാരശ്ശേരിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് എം.എല്‍.എ. ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ ഫിലിപ് മമ്പാട് മുഥ്യാത്ഥിയായി കോവിഡ്...ജെ.സി.ഐ. കാരശ്ശേരി 200 ലധികം പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു.