ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്.നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവർ എല്ലാവരും എന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.
റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലാണ് പന്ത്രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം അപകടം ആണോ അതോ കൊലപാതകം ആണോ എന്നത് അന്വേഷണ പരിധിയിലുണ്ടന്ന് ജോർജിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പവർ ജനറേറ്ററിൽ നിന്നും വാതകം ചോർന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം അടക്കം എത്തി പരിശോധന നടത്തുന്നുണ്ടന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ജോർജിയ പൊലീസ് ക്രിമിനൽ കോഡിലെ 116 വകുപ്പ് പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)